വാളയാർ കേസ്; പുതിയ അന്വേഷണ സംഘം ഇന്ന് തുടർ അന്വേഷണത്തിനുള്ള അപേക്ഷ നൽകും

Walayar case investigation application

വാളയാർ കേസില്, റെയിൽവേ എസ് പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം ഇന്ന് തുടർ അന്വേഷണത്തിനുള്ള അപേക്ഷ നൽകും. വിചാരണക്കോടതിയായ പാലക്കാട്‌ പോക്സോ കോടതിയും പുനർ വിചാരണ നടക്കാനിരിക്കെയാണ് പുതിയ സംഘം തുടർ അന്വേഷണത്തിനുള്ള അപേക്ഷ നൽകുന്നത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ.എസ്-രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവർ സംഘത്തിൽ ഉണ്ട്. പാലക്കാട്‌ പോക്സോ കോടതി വെറുതെ വിട്ട പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാകും.

പ്രതികളായ വി മധു, എം മധു, ഷിബു എന്നിവർ ഇന്ന് കോടതിയിൽ ഹാജരാകും. പാലക്കാട്‌ പോക്സോ കോടതി വെറുതെ വിട്ട മറ്റൊരു പ്രതിയായ ചേർത്തല സ്വദേശി പ്രദീപ്‌ കുമാർ രണ്ടു മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. പ്രായ പൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്.

Read Also : വാളയാർ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ

സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

കേസ് സി ബി ഐ യ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിനു ഇനിയും സമയമേറെ എടുക്കും.

Story Highlights – Walayar case new investigation team will file an application for further investigation today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top