മൂടൽ മഞ്ഞ്: ബംഗാളിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 6 പേരടക്കം 13 മരണം; 18 പേർക് പരുക്ക്

west bengal road accident

പശ്ചിമ ബംഗാളിലുണ്ടായ വാഹനാപകടത്തിൽ 13 മരണം. 18 പേർക്ക് പരുക്കേറ്റു. പശ്ചിമ ബംഗാളിലെ ധൂപ്ഗുരി സിറ്റിയിലാണ് അപകടം നടന്നത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച മങ്ങിയതാണ് അപകടകാരണം. മരണപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും ഒക്കെ ഉൾപ്പെടുന്നുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു കുടുംബത്തിലെ 6 പേരടക്കമാണ് 13 പേർ മരണപ്പെട്ടത്. ട്രക്കും, കാറും, മിനി വാനും ഉൾപ്പെടെ മൂന്നിലധികം വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ടവരിൽ 6 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നു. ഇവരിൽ പലരും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ യാത്ര ചെയ്തവരായിരുന്നു.

മരണപ്പെട്ടവർക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Story Highlights – west bengal road accident 13 death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top