Advertisement

ഓപ്പറേഷന്‍ സ്‌ക്രീന് എതിരെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍; രോഗികളുടെ സ്വകാര്യത സംരക്ഷിക്കല്‍ ഉത്തരവാദിത്തം

January 21, 2021
Google News 1 minute Read

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന് എതിരെ സംസ്ഥാനത്തെ ആംബുലന്‍സ് ജീവനക്കാര്‍ രംഗത്ത്. രോഗികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആശുപത്രികള്‍ക്ക് എന്ന പോലെ ആംബുലന്‍സുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. വിഷയത്തില്‍ ആബുലന്‍സ് ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിക്കും.

ആശുപത്രികളിലേക്കുള്ള വഴിമധ്യേ ആംബുലന്‍സുകളില്‍ പ്രസവിക്കുന്ന ഗര്‍ഭിണികള്‍, സ്വന്തം വസ്ത്രങ്ങള്‍ പോലും വലിച്ചെറിയുന്ന മാനസികാസ്വസ്ഥ്യമുള്ള രോഗികള്‍, കോട്ടണ്‍ മാത്രം ഉപയോഗിച്ച് കൊണ്ടു പോകേണ്ടി വരുന്ന തീ പൊള്ളലേറ്റവര്‍, ഇസിജി ലീഡ്‌സ് കണക്ട് ചെയ്തതിനാല്‍ മാറിടം വെളിവാകുന്ന രീതിയില്‍ പോകുന്ന ഹൃദ്രോഗികള്‍ തുടങ്ങി രോഗികളുടെ നഗ്‌നത വെളിവാകുന്ന ഘട്ടങ്ങളാണ് പലപ്പോഴും ആംബുലന്‍സുകളിലുള്ളത്. അതിനാല്‍ ആംബുലന്‍സുകളിലെ കര്‍ട്ടണ്‍, കൂളിംഗ് ഫിലിമുകള്‍ നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Read Also : ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ഇന്ന് മുതല്‍; വാഹനങ്ങളിലെ ഗ്ലാസുകള്‍ കര്‍ട്ടന്‍, കൂളിംഗ് ഫിലിം തുടങ്ങിയവ ഉപയോഗിച്ച് മറച്ചിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

വിഷയത്തില്‍ ഇതിനോടകം മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ആരോഗ്യ മന്ത്രി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഇതിനോടകം എല്ലാ അംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും കൂള്‍ ഫീലിം, കര്‍ട്ടണ്‍ എന്നിവ മാറ്റാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അടുത്ത ഘട്ടം ഇവരില്‍ നിന്ന് പിഴ ഈടക്കുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുമെന്ന് മോട്ടോര്‍ വാഹന മുന്നറിയിപ്പ് നല്‍കിയാതായി ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

Story Highlights – ambulance, operation screen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here