ഡോളര്‍ കടത്ത് കേസ്; എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്. കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് എം. ശിവശങ്കര്‍. കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ വിദേശമലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ദുബായില്‍ വിദേശ യൂണിവേഴ്‌സിറ്റി നടത്തുന്ന മുഹമ്മദ് ലാഫിറിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ മുഖേന വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയത് ഇയാളാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.

Story Highlights – Dollar smuggling case; Customs recordsM. Sivashankar’s arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top