Advertisement

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും

January 21, 2021
Google News 2 minutes Read

കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും. സിംഗുവിലെ കർഷക യൂണിയൻ ഓഫീസിൽ രാവിലെ പത്തിന് ചർച്ച ആരംഭിക്കും.

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ കർഷകരും കേന്ദ്രസർക്കാരുമായി നാളെ നടക്കുന്ന പതിനൊന്നാം വട്ട ചർച്ച നിർണായകമാണ്. അതേസമയം, ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം അൻപത്തിയേഴാം ദിവസത്തിലേക്ക് കടന്നു. സുപ്രിംകോടതി രൂപീകരിച്ച സമിതി ഇന്ന് സിറ്റിംഗ് നടത്തും. സമരം ചെയ്യുന്ന കർഷക സംഘടനകളെ ക്ഷണിച്ചിരുന്നെങ്കിലും, സമിതിയുമായി സഹകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights – Farmers’ organizations will today discuss the central government’s proposal to stay agricultural laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here