Advertisement

ആശ്വാസനിധി പദ്ധതി; അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് 25,000 മുതല്‍ രണ്ട് ലക്ഷം വരെ ധനസഹായം

January 21, 2021
Google News 3 minutes Read

അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ‘ആശ്വാസനിധി’ പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ച് ഉത്തരവിട്ടു. ഗാര്‍ഹിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായവരുടെ പുനരധിവാസത്തിനായി 27.50 ലക്ഷം രൂപയുടെ അനുമതിയാണ് നല്‍കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

2018ല്‍ ആശ്വാസനിധി പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷിച്ച 95 പേരെ പ്രത്യേകം പരിഗണിച്ച് ധനസഹായം നല്‍കിയതോടെയാണ് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും സഹായം ലഭിക്കുന്നത്. തൃശൂര്‍ -27, പാലക്കാട് -14, തിരുവനന്തപുരം -11, പത്തനംതിട്ട -5, ആലപ്പുഴ -11, കോഴിക്കോട് -27 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. ഈ പദ്ധതിയിലൂടെ ഇതുവരെ 359 പേര്‍ക്ക് 2.23 കോടി രൂപ അനുവദിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാര്‍ഹിക പീഡനം, ഹീനമായ ലിംഗവിവേചനം എന്നിങ്ങനെ അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. അതിക്രമങ്ങളിലൂടെ അടിയന്തരവും ഗുരുതരവുമായ ശാരീരിക മാനസിക ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകാനാണ് ഈ സര്‍ക്കാര്‍ ആശ്വാസനിധി പദ്ധതി നടപ്പാക്കിയത്.

Story Highlights – Financial assistance of Rs 25000 to Rs 2 lakh for survivors of atrocities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here