ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്; മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് നാടിന് സമർപ്പിക്കും

ആലപ്പുഴ ബൈപ്പാസ് ഈ മാസം 28 ന് ജനങ്ങൾക്കായി തുറന്ന് നൽകും. മുഖ്യമന്ത്രിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാകും ബൈപ്പാസിൻ്റെ ഉദ്ഘാടനം നിർവഹിക്കുക.
പ്രധാനമന്ത്രിക്ക് ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തു. എന്നാൽ ഈ കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിർമാണം പൂർത്തിയായ ആലപ്പുഴ ബൈപ്പാസിൻ്റെ ഉദ്ഘാടനം നീണ്ടത്.
കഴിഞ്ഞ ദിവസം ബൈപ്പാസിലെ പാലത്തിൻ്റെ ഭാര പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയായിരുന്നു. ആലപ്പുഴ ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലെ വലിയൊരു ശതമാനം കുരുക്കിന് പരിഹാരമാകും.
Story Highlights – Alappuzha bypass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here