ഐപിഎല്ലിൽ ഇനി മലിംഗയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരം

ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുംബൈ ഇന്ത്യൻസിൻ്റെ ശ്രീലങ്കൻ താരം ലസിത് മലിംഗ. വരുന്ന ഐപിഎൽ സീസണു മുന്നോടിയായാണ് മലിംഗ വിരമിക്കൽ തീരുമാനം അറിയിച്ചത്. ഐപിഎലിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമായ മലിംഗ മുംബൈ ഇന്ത്യൻസ് ടീമിൻ്റെ അവിഭാജ്യ ഘടകമായിരുന്നു.
“കുടുംബവുമായി ആലോചിച്ച ശേഷം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള ഉചിതമായ നേരം ഇതാണെന്ന് എനിക്ക് തോന്നുന്നു. കൊവിഡും യാത്രാ വിലക്കുകളും യാത്ര ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുക്കാനുള്ള ശരിയായ സമയം ഇത് തന്നെയാണ്. മുംബൈ ഇന്ത്യൻസിനും ആരാധകർക്കും ഞാൻ നന്ദി പറയുകയാണ്.”- മലിംഗ പറഞ്ഞു.
Read Also : സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാവുമ്പോൾ
2008ൽ മുംബൈ ഇന്ത്യൻസ് ജഴ്സിയണിഞ്ഞ മലിംഗ 122 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളാണ് നേടിയത്. യോർക്കറുകളും സ്ലോ ബോളുകളുമൊക്കെയായി ടി-20ക്ക് വേണ്ട വേരിയേഷനുകളുള്ള വളരെ മികച്ച ഒരു ബൗളറായിരുന്നു മലിംഗ. 2018ൽ മോശം ഫോമിനെ തുടർന്ന് മുംബൈ മലിംഗയെ ഒഴിവാക്കിയിരുന്നു. എന്നാൽ, അടുത്ത വർഷം വീണ്ടും മുംബൈ മലിംഗയെ ടീമിലെത്തിച്ചു. ഫൈനലിൽ ചെന്നൈക്കെതിരെ അവസാന പന്തിൽ രണ്ട് റൺസ് പ്രതിരോധിച്ചുകൊണ്ടാണ് മലിംഗ അതിനു മറുപടി നൽകിയത്.
Story Highlights – Lasith Malinga Retires From Franchise Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here