ഐപിഎൽ 2021: ഫ്രാഞ്ചൈസികൾ നിലനിർത്തിയതും ഒഴിവാക്കിയതുമായ താരങ്ങൾ; അവലോകനം

list released retained ipl

2021 ഐപിഎലിലേക്ക് ടീമുകൾ തയ്യാറെപ്പുകൾ തുടങ്ങിക്കഴിഞ്ഞു. വരുന്ന സീസണിലേക്കുള്ള ടീമിൽ നിന്ന് ചില താരങ്ങളെ ഒഴിവാക്കിയും ചില താരങ്ങളെ നിലനിർത്തിയും ഫ്രാഞ്ചൈസികൾ ഇന്നലെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. പല സർപ്രൈസ് നീക്കങ്ങളും ഫ്രാഞ്ചൈസ് ഉടമകളിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

മുംബൈ ഇന്ത്യൻസ്

ഒഴിവാക്കിയ താരങ്ങൾ: ലസിത് മലിംഗ (വിരമിച്ചു), മിച്ചൽ മക്ലാനഗൻ, ജെയിംസ് പാറ്റിൻസൺ, നഥാൻ കോൾട്ടർനൈൽ, ഷെർഫൈൻ റൂതർഫോർഡ്, പ്രിൻസ് ബൽവന്ത് റായ്, ദിഗ്‌വിജയ് ദേശ്മുഖ്.

നിലനിർത്തിയ താരങ്ങൾ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കീറോൺ പൊള്ളാർഡ്, ക്വിൻ്റൺ ഡികോക്ക്, ജസ്പ്രീത് ബുംറ, ട്രെൻ്റ് ബോൾട്ട്, ഹർദ്ദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ, ക്രിസ് ലിൻ, അന്മോൽപ്രീത് സിംഗ്, സൗരഭ് തിവാരി, ആദിത്യ താരെ, അനുകുൾ റോയ്, ജയന്ത് യാദവ്, ധവാൽ കുൽക്കർണി, മൊഹ്സിൻ ഖാൻ

ലേല സാധ്യതകൾ: ഒറ്റയടിക്ക് നാല് വിദേശ പേസർമാരാണ് ടീം വിട്ടത്. ഒരു മൂന്നാം പേസർ, ബാക്കപ്പ് പേസർമാർ, പൊള്ളാർഡിൻ്റെ ബാക്കപ്പ് ഓൾറൗണ്ടർ എന്നിവർക്കാവും പ്രഥമ പരിഗണന.

ഡൽഹി ക്യാപിറ്റൽസ്

ഒഴിവാക്കിയ താരങ്ങൾ: അലക്സ് കാരി, സന്ദീപ് ലമിച്ഛാനെ, കീമോ പോൾ, തുഷാർ ദേശ്പാണ്ഡെ, മോഹിത് ശർമ്മ

നിലനിർത്തിയ താരങ്ങൾ: ശ്രേയാസ് അയ്യർ (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, കഗീസോ റബാഡ, പൃഥ്വി ഷാ, മാർക്കസ് സ്റ്റോയിനിസ്, ലളിത് യാദവ്, ഷിംറോൻ ഹെട്മെയർ, ഡാനിയൽ സാംസ്, ആൻറിച് നോർക്കിയ, ഋഷഭ് പന്ത്, ആർ അശ്വിൻ, ഇശാന്ത് ശർമ്മ, ഡാനിയൽ സാംസ്, അവേഷ് ഖാൻ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, അമിത് മിശ്ര

ലേല സാധ്യതകൾ: ലേലത്തിൽ കാര്യമായി ഇടപെടാൻ സാധ്യതയില്ല. ബാക്കപ്പ് ഓപ്ഷനുകളാണ് ആവശ്യമുള്ളത്.

സൺറൈസേഴ്സ് ഹൈദരാബാദ്

ഒഴിവാക്കിയ താരങ്ങൾ: സഞ്ജയ് യാദവ്, ബി സന്ദീപ്, ബില്ലി സ്റ്റാൻലേക്ക്, ഫാബിയൽ അലൻ, യറ പൃഥ്വിരാജ്

നിലനിർത്തിയ താരങ്ങൾ: ഡേവിഡ് വാർണർ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ജോണി ബെയർസ്റ്റോ, കെയിൻ വില്ല്യംസൺ, മനീഷ് പാണ്ഡെ, മുഹമ്മദ് നബി, റാഷിദ് ക്നാ, സന്ദീപ് ശർമ്മ, ടി നടരാജൻ, ജേസൻ ഹോൾഡർ, പ്രിയം ഗാർഗ്, മിച്ചൽ മാർഷ്, അബ്ദുൽ സമദ്, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, സിദ്ധാർത്ഥ് കൗൾ, ഖലീൽ അഹ്മദ്, ശഹബാസ് നദീം, സന്ദീപ് ശർമ്മ, ശ്രീവത്സ് ഗോസ്വാമി, വിരാട് സിംഗ്.

ലേല സാധ്യതകൾ; ബാക്കപ്പ് ഓഷനുകൾക്കാവും ശ്രമം. കാര്യമായ ഇടപെടൽ ഉണ്ടാവില്ല.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഒഴിവാക്കിയ താരങ്ങൾ: ക്രിസ് മോറിസ്, മൊയീൻ അലി, ആരോൺ ഫിഞ്ച്, ശിവം ദുബേ, ഇസുരു ഉദാന, ഡെയിൽ സ്റ്റെയിൻ, പവൻ നെഗി, ഉമേഷ് യാദവ്, ഗുർകീരത് സിംഗ്, പാർത്ഥിവ് പട്ടേൽ

നിലനിർത്തിയ താരങ്ങൾ: വിരാട് കോലി (ക്യാപ്റ്റൻ), എബി ഡിവില്ല്യേഴ്സ്, മുഹമ്മദ് സിറാജ്, ദേവദത്ത് പടിക്കൽ, ആദം സാമ്പ, നവദീപ് സെയ്നി, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹാൽ, ജോഷുവ ഫിലിപ്പെ, പവൻ ദേശ്പാണ്ഡെ, ഷഹബാസ് അഹ്മദ്

ലേല സാധ്യതകൾ: ലേലത്തിൽ ഏറ്റവും കൂടുതൽ ഇടപെടാൻ സാധ്യത. ഫ്രണ്ട് ലൈൻ വിദേശ പേസർമാർ, ഓൾറൗണ്ടർമാർ, മധ്യനിര താരങ്ങൾ, ബാക്കപ്പ് താരങ്ങൾ എന്നിവരെയൊക്കെ ബാംഗ്ലൂരിന് ആവശ്യമുണ്ട്.

കിംഗ്സ് ഇലവൻ പഞ്ചാബ്

ഒഴിവാക്കിയ താരങ്ങൾ; ഗ്ലെൻ മാക്സ്‌വൽ, മുജീബ് റഹ്മാൻ, ഷെൽഡൻ കോട്രൽ, ജിമ്മി നീഷം, കൃഷ്ണപ്പ ഗൗതം, കരുൺ നായർ, ഹാർഡസ് വിൽജോൺ, ജഗദീശ സുചിത്

നിലനിർത്തിയ താരങ്ങൾ: കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്രിസ് ഗെയിൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പൂരാൻ, മൻദീപ് സിംഗ്, സർഫറാസ് ഖാൻ, ദീപക് ഹൂഡ, പ്രഭ്സിമ്രാൻ സിംഗ്, മുഹമ്മദ് ഷമി, ക്രിസ് ജോർഡൻ, ദർശൻ നാൽകണ്ടേ, രവി ബിഷ്ണോയ്, മുരുഗൻ അശ്വിൻ, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ, ഇഷാൻ പോറൽ.

ലേല സാധ്യതകൾ: കോട്രലിൻ്റെ ഒഴിവിൽ ഒരു വിദേശ പേസർ, ഒരു വിദേശ ഓൾറൗണ്ടർ, സ്പിന്നർ എന്നിവർക്കാവും ശ്രമം. ഇന്ത്യൻ ഓൾറൗണ്ടറെയും ബാക്കപ്പ് താരങ്ങളെയും ടീമിലെത്തിക്കാനും മാനേജ്മെൻ്റ് ശ്രമിച്ചേക്കാം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഒഴിവാക്കിയ താരങ്ങൾ: ക്രിസ് ഗ്രീൻ, ടോം ബാൻ്റൺ, സിദ്ധേഷ് ലഡ്, നിഖിൽ നായ്ക്, എം സിദ്ധാർത്ഥ്

നിലനിർത്തിയ താരങ്ങൾ: ഓയിൻ മോർഗൻ (ക്യാപ്റ്റൻ), ദിനേശ് കാർത്തിക്, ആന്ദ്രേ റസൽ, ലോക്കി ഫെർഗൂസൻ, നിതീഷ് റാണ, കുൽദീപ് യാദവ്, കമലേഷ് നഗർകൊടി, പ്രസിദ്ധ് കൃഷ്ണ, റിങ്കു സിംഗ്, സന്ദീപ് വാര്യർ, ശുഭ്മൻ ഗിൽ, ശിവം മവി, പാറ്റ് കമ്മിൻസ്, സുനിൽ നരേൻ, രാഹുൽ ത്രിപാഠി, വരുൺ ചക്രവർത്തി

ലേല സാധ്യതകൾ; ലേലത്തിൽ കാര്യമായി ഇടപെടില്ല. ബാക്കപ്പ് താരങ്ങൾക്ക് മുൻതൂക്കം.

ചെന്നൈ സൂപ്പർ കിംഗ്സ്

ഒഴിവാക്കിയ താരങ്ങൾ: ഷെയിൻ വാട്സൺ (വിരമിച്ചു), ഹർഭജൻ സിംഗ്, പീയുഷ് ചൗള, കേദാർ ജാദവ്, മുരളി വിജയ്, മോനു സിംഗ്

നിലനിർത്തിയ താരങ്ങൾ: എം എസ് ധോണി (ക്യാപ്റ്റൻ), സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, ഡ്വെയിൻ ബ്രാവോ, ജോഷ് ഹേസൽവുഡ്, സാം കറൻ, ദീപക് ചഹാർ, ഫാഫ് ഡുപ്ലെസി, കെ എം ആസിഫ്, ഇമ്രാൻ താഹിർ, എൻ ജഗദീശൻ, കരൺ ശർമ്മ, ലുങി എംഗിഡി, മിച്ചൽ സാൻ്റ്നർ, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്‌വാദ്, ശർദ്ദുൽ താക്കൂർ, ആർ സായ് കിഷോർ

ലേല സാധ്യതകൾ: കുറേ ഏറെ താരങ്ങൾ പുറത്തായെങ്കിലും വാട്സണിനു പകരം ഒരു ഓൾറൗണ്ടറെ ടീമിലെത്തിക്കാനേ സാധ്യതയുള്ളൂ. ഇന്ത്യൻ സ്പിന്നർ, മധ്യനിര താരം എന്നിവരെയും പ്രതീക്ഷിക്കാം. ബാക്കപ്പ് താരങ്ങളും ടീമിലെത്തും.

രാജസ്ഥാൻ റോയൽസ്

ഒഴിവാക്കിയ താരങ്ങൾ: സ്റ്റീവ് സ്മിത്ത്, ഒഷേൻ തോമസ്, ടോം കറൻ, അങ്കിത് രാജ്പൂത്, ആകാശ് സിംഗ്, അനിരുദ്ധ ജോഷി, ശശാങ്ക് സിംഗ്, വരുൺ ആരോൺ

നിലനിർത്തിയ താരങ്ങൾ: സഞ്ജു സാംസൺ (ക്യാപ്റ്റൻ), ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ, ഡേവിഡ് മില്ലർ, റിയൻ പരഗ്, രാഹുൽ തെവാട്ടിയ, ശ്രേയാസ് ഗോപാൽ, കാർത്തിക് ത്യാഗി, മഹിപാൽ ലോംറോർ, ജയദേവ് ഉനദ്കട്ട്, ആന്ദ്രൂ തൈ, മായങ്ക് മാർക്കണ്ഡെ, യശസ്വി ജയ്സ്വാൾ, മനൻ വോഹ്റ, അനുജ് റാവത്ത്, റോബിൻ ഉത്തപ്പ

ലേല സാധ്യതകൾ: ഒരു ഫ്രണ്ട് ലൈൻ പേസർക്കാവും പ്രഥമ പരിഗണന. ബാക്കപ്പ് താരങ്ങളും ടീമിലെത്തും.

Story Highlights – list of released and retained players from ipl teams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top