കോട്ടയം മുണ്ടക്കയത്തെ വൃദ്ധന്റെ മരണം; മകൻ കസ്റ്റഡിയിൽ

കോട്ടയം മുണ്ടക്കയത്ത് ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം പൂട്ടിയിട്ട പിതാവ് മരിച്ച സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. എൺപതുകാരനായ പൊടിയൻ മരിച്ച സംഭവത്തിലാണ് മകൻ റെജികുമാറിനെ പൊലീസ് കസ്റ്റിഡയിൽ എടുത്തത്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ചൊവ്വാഴ്ചയാണ് അസംബനി സ്വദേശിയായ പൊടിയൻ മരിച്ചത്. ഭക്ഷണവും മരുന്നും നൽകാതെ അച്ഛനേയും അമ്മയേയും റെജികുമാർ പൂട്ടിയിടുകയായിരുന്നു. അയൽവാസികൾ വീട്ടിൽ പ്രവേശിക്കാതിരിക്കാൻ പട്ടിയെ അഴിച്ചുവിടുകയും ചെയ്തിരുന്നു. ഭക്ഷണം ലഭിക്കാതെ അവശനിലയിലായ അവസ്ഥയിലായിരുന്നു പൊടിയൻ. ജനപ്രതിനിധികൾ ഇടപെട്ടാണ് പൊടിയനേയും ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പൊടിയൻ മരിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Story Highlights – Locked, Mundakkayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top