വി. കെ ശശികലയ്ക്ക് കൊവിഡ്; തീവ്രപരിചരണ വിഭാ​ഗത്തിലേയ്ക്ക് മാറ്റി

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അറുപത്തിമൂന്നുകാരിയായ ശശികലയെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് 2017 ഫെ​ബ്രു​വ​രി മു​ത​ൽ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​ണ്. ജ​യി​ൽ മോ​ച​ന​ത്തി​ന് ഒ​രാ​ഴ്ച മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഈ ​മാ​സം 27ന് ശശികല ജയിൽമോചിതയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top