നാളെ നടത്താനിരുന്ന വാർത്താസമ്മേളനം കെ. വി തോമസ് മാറ്റിവച്ചു

കൊച്ചിയിൽ നാളെ നടത്താനിരുന്ന നിർണായക വാർത്താ സമ്മേളനം റദ്ദാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ. വി തോമസ്. കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട കെ. വി തോമസ് നാളെ ഹൈക്കമാൻഡ് പ്രതിനിധിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ടുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടഞ്ഞ് നിൽക്കുന്ന കെ. വി തോമസിനെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി ഇടപെട്ടിരുന്നു. കെ. വി തോമസുമായി ഫോണിൽ സംസാരിച്ച ഉമ്മൻചാണ്ടി നാളെ നടക്കുന്ന കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വഴങ്ങാൻ കെ. വി തോമസ് തയ്യാറായിരുന്നില്ല.
ഒടുവിൽ കെ. വി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെട്ടുവെന്നാണ് സൂചന. ഇതാണ് ഹൈക്കമാൻഡ് പ്രതിനിധിയായി നേരിട്ട് എത്തുന്ന അശോക് ഗെഹ് ലോട്ടുമായി ചർച്ചയ്ക്ക് ഇരിക്കാൻ കെ.വി.തോമസ് പ്രേരിപ്പിച്ചത്. ഉമ്മൻ ചാണ്ടി അടക്കമുള്ള അദ്ദേഹത്തോട് വൈകിട്ടോടെ വീണ്ടും സംസാരിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉടനെ പരിഗണിക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.
Story Highlights – K V Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here