സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 47,893 പേര്

സംസ്ഥാനത്ത് കൊവിഡ് വാക്സിന് കുത്തിവയ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനേഷന് സ്വീകരിച്ചു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്. ഇതുവരെ സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവര്‍ 47,893 പേരാണ്.
എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന് നടന്നത്.
Read Also : കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 15 ജീവനക്കാര്‍ക്ക് കൊവിഡ്
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചത്. 1367 പേര് ആണ് ഇവിടെ വാക്സിനേഷന് വിധേയരായത്. ആലപ്പുഴ 703, എറണാകുളം 1367, ഇടുക്കി 729, കണ്ണൂര്‍ 873, കാസര്‍ഗോഡ് 568, കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട 701, തിരുവനന്തപുരം 980, തൃശൂര്‍ 975, വയനാട് 804 എന്നിങ്ങനെയാണ് ഇന്ന് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 47,893 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്സിന് കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ ആരംഭിച്ചു.
സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,81,747 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,82,847 പേരും സ്വകാര്യ മേഖലയിലെ 2,05,773 പേരും ഉള്‍പ്പെടെ 3,88,620 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,551 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 8,011 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Story Highlights – covid vaccine, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here