12
Jun 2021
Saturday

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ. ഡീസലിന് പെട്രോളിനും 25 പൈസ വീതമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്.

പെട്രോളിന് മാത്രം ഒരു മാസത്തിനിടെ 1.95 പൈസയാണ് വർധിച്ചിരിക്കുന്നത്. ഡീസലിന് 2.7 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ വർഷം 13 തവണയാണ് ഇന്ധന വില വർധിച്ചതെങ്കിൽ ഈ വർഷത്തിന്റ തുടക്കത്തിൽ മാത്രം എട്ട് തവണയാണ് ഇന്ധന വില വർധിച്ചത്.

കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 85.86 രൂപയും ഡീസലിന് 80.03 രൂപയുമാണ് വർധിപ്പിച്ചത്.

Story Highlights – Fuel prices have risen again in the country

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top