നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാർത്ഥി പട്ടികയിൽ കൂടുതൽ പുതുമുഖങ്ങളുണ്ടാകുമെന്ന സൂചന നൽകി എ. വിജയരാഘവൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ രംഗത്തിറക്കി പരീക്ഷിച്ചു വിജയിച്ച തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥി പട്ടികയിൽ കൂടുതൽ പുതുമുഖങ്ങളുണ്ടാകുമെന്ന സൂചന നൽകി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ രം​ഗത്തെത്തി.

രണ്ട് തവണയിൽ കൂടുതൽ തുടർച്ചയായി ജയിച്ചവരെ മത്സരിപ്പിക്കേണ്ടെന്നത് പാർട്ടി നയമാണെന്നും ഇളവ് വേണമെങ്കിൽ മേൽക്കമ്മിറ്റി തീരുമാനിക്കുമെന്നും എ. വിജയരാഘവൻ പറഞ്ഞു.

രണ്ടു തവണ തുടർച്ചയായി ജയിച്ചവർക്ക് ഇക്കുറി സീറ്റ് ഉണ്ടാവില്ലെന്ന് വിജയരാഘവൻ പറഞ്ഞു. പക്ഷേ ചിലർക്ക് ഇളവുണ്ടാകും. തുടർ ഭരണം ഉണ്ടായാൽ മന്ത്രിയാകാൻ സാധ്യതയുള്ളവർ, മണ്ഡലം നിലനിർത്താൻ മറ്റാരെ പരീക്ഷിച്ചാലും കഴിയില്ല എന്ന് സിപിഐഎമ്മിന് ഉറപ്പുള്ളവർ എന്നിവരുടെ കാര്യത്തിലാകും ഇളവെന്ന് വിജയരാഘവൻ സൂചിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തുടക്കം കേരള യാത്രയിലെന്ന സമീപകാല കീഴ് വഴക്കം ഇക്കുറിയും തുടരും. സിപിഐഎമ്മിൻ്റെയും സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാർ നയിക്കുന്ന ഉത്തര – ദക്ഷിണ മേഖലാ ജാഥകൾ ഉടനുണ്ടാവും. ജാഥയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എൽഡിഎഫ് യോഗമെന്ന് എ വിജയരാഘവൻ പറഞ്ഞു. സിപിഐഎമ്മിൻ്റെ ഗൃഹസന്ദർശന പരിപാടിക്ക് ഞായറാഴ്ച തുടക്കമാകും. എൻസിപിയിലെ തർക്കം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് വിഷയം സിപിഐഎം ചർച്ച ചെയ്തില്ലെന്നും എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.

Story Highlights – CPIM, A Vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top