Advertisement

‘ജനങ്ങളെ കേൾക്കുക, ജനങ്ങൾക്കൊപ്പം നിൽക്കുക’; ​ഗൃ​ഹസമ്പർക്ക പരിപാടിക്കൊരുങ്ങി സിപിഐഎം

January 23, 2021
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ​ഗൃഹസമ്പർക്ക പരിപാടിക്ക് ഒരുങ്ങി സിപിഐഎം. ജനങ്ങളെ കേൾക്കുക, ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന ലക്ഷ്യത്തോടെ നാളെ മുതൽ ഈ മാസം 31 വരെ സംസ്ഥാനത്തുടനീളമാണ് ​ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച ജനപിന്തുണയാണ് എൽഡിഎഫിന് ലഭിച്ചതെന്ന് വിജയരാഘവൻ പറഞ്ഞു. ഇത് സർക്കാരിനുള്ള അം​ഗീകാരമാണ്. ജനോപകാര പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുള്ള വർ​ഗീയതയുമായി ഇടതുപക്ഷ സർക്കാർ സന്ധി ചെയ്തില്ല. തീവ്ര ഹിന്ദുത്വ ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സാധിച്ചു. അതിനെ ദുർബലപ്പെടുത്താൻ മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കാണ് യുഡിഎഫ് തയ്യാറായത്. കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. സാധാരണക്കാരന്റെ താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രതിപക്ഷം ശ്രമിച്ചില്ല. ബിജെപിയേയും മറ്റും കൂട്ടുപിടിച്ച് സർക്കാരിനെ തകർക്കാനാണ് ശ്രമിച്ചത്. കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെ പോലും പ്രതിപക്ഷം ന്യായീകരിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.

Story Highlights – Cpim, LDF, A Vijaraghavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here