ട്രാക്ടറുകൾ നിജപ്പെടുത്തണമെന്ന പൊലീസിന്റെ ആവശ്യം തള്ളി കർഷകർ

റിപ്പബ്ലിക് ദിനത്തിൽ തീരുമാനിച്ചിരിക്കുന്ന റാലിയിൽ ട്രാക്ടറുകൾ നിജപ്പെടുത്തണമെന്ന പൊലീസിന്റെ ആവശ്യം കർഷകർ തള്ളി. പൊലീസുമായി നടത്തിയ അഞ്ചാമത്തെ യോഗത്തിലാണ് കർഷകർ നിലപാട് വ്യക്തമാക്കിയത്.
വരുന്ന ട്രാക്ടറുകളെല്ലാം റാലിയിൽ അണിനിരക്കുമെന്ന് കർഷകർ അറിയിച്ചു. പരേഡ് സമാധാനപരമായിരിക്കും. നൂറ് കിലോമീറ്ററിലധികം ട്രാക്ടർ പരേഡ് നീളും. ഒറ്റ റൂട്ടിൽ മാത്രം റാലി ഒതുങ്ങില്ല. സിംഗു, തിക്രി, ഗാസിപുർ, ഷാജഹാൻപുർ അതിർത്തികളിൽ പ്രത്യേക റൂട്ടുകൾ ഉണ്ടാകുമെന്നും കർഷകർ നിലപാട് വ്യക്തമാക്കി.
Story Highlights – Farmers Plan 100-km Republic Day Tractor Parade
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here