ചികിത്സയ്ക്ക് മരുന്ന് ലഭിക്കാതെ കിഡ്‌നി, ക്യാൻസർ രോഗികൾ

തുടർ ചികിത്സയ്ക്ക് കാരുണ്യയുടെ സഹായം നിലച്ചതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് രോഗികൾ കിഡ്‌നി, ക്യാൻസർ രോഗികൾ. കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്ന് നൽകിയിരുന്ന ചികിത്സാ ആനുകൂല്യങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലേക്ക് മാറ്റിയതോടെയാണ് രോഗികൾക്ക് പല മരുന്നുകളും നിഷേധിക്കപ്പെട്ടത്. കൂടാതെ സംസ്ഥാനത്തെ പല ആശുപത്രികളും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിക്കാൻ മടിക്കുന്നതും രോഗികളുടെ ദുരിതം ഇരട്ടിയാക്കുകയാണ്
12000 മുതൽ 30000 രൂപ വരെയുള്ള പല മരുന്നുകളും സൗജന്യമായാണ് കരുണ്യ പദ്ധതി വഴി സാധാരണക്കാരായ രോഗികൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ പലതും പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാലാണ് ഈ രോഗികൾ. കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്ന് നൽകിയിരുന്ന ചികിത്സാ ആനുകൂല്യങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലേക്ക് മാറ്റിയതാണ് രോഗികളുടെ ദുരിതത്തിന് കാരണം. ഇപ്പോൾ കിടത്തി ചികിത്സയുള്ള രോഗികൾക്ക് മാത്രമാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുള്ളൂ. സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ പലതും ലഭ്യമാകത്തതെന്തെന്ന രോഗികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അധികൃതരും തയാറായിട്ടില്ല.
ഇതിന് പുറമേ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിക്കാൻ സ്വകര്യ ആശുപത്രികൾ മടിക്കുന്നതും സർക്കാർ നൽകാനുള്ള കുടിശ്ശിക വൈകുന്നതും രോഗികളുടെ ദുരിതം വർധിപ്പിക്കുകയാണ്. 30 കോടി രൂപയിലധികം സർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്നാണ് സ്വകാര്യ ആശുപത്രികളുടെ വാദം.
Story Highlights – Kidney and cancer patients without medication for treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here