യുഎസ് ടോക്ക് ഷോ ഇതിഹാസം ലാറി കിങ് അന്തരിച്ചു

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന് ലാറി കിങ് (87) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഡിസംബർ അവസാന വാരമാണ് ലാറി കിങിനെ ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൈപ്പ് 2 പ്രമേഹരോഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബുദവും ഉണ്ടായിരുന്നു.
ചുരുട്ടി വെച്ച ഷര്‍ട്ടിന്റെ കൈകളുമായി പല നിറത്തിലുള്ള ടൈകളും സസ്പെന്‍ഡേഴ്സും വലിപ്പമേറിയ കണ്ണടകളും ധരിച്ചെത്തുന്ന ലാറി കിങ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസര്‍ അറാഫത്ത്, വ്ളാഡിമിര്‍ പുടിന് തുടങ്ങിയ ലോക നേതാക്കളുമായി ലാറി നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2010 ല്‍ സിഎന്എന്നില് നിന്ന് വിരമിക്കുന്നതുവരെ 25 കൊല്ലത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ച ‘ലാറി കിങ് ലൈവ്’ഏറെ പ്രേക്ഷകരുള്ള പരിപാടിയായിരുന്നു. അതിന് ശേഷം സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച ലാറി 2012 ല്‍ അദ്ദേഹത്തിന്റെ തന്നെ പങ്കാളിത്തത്തോടെ ആരംഭിച്ച ഓറ ടിവിയില്‍ ‘ലാറ കിങ് നൗ’ എന്ന പരിപാടി അവതരിപ്പിച്ചിരുന്നു.
Story Highlights – Larry king
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here