നിലവിലെ നിയമസഭയുടെ അവസാന സമ്മേളനവും കഴിഞ്ഞു; ഇനി രാഷ്ട്രീയ പോരാട്ടം സഭയ്ക്ക് പുറത്ത്

നിലവിലെ നിയമസഭയുടെ അവസാന സമ്മേളനവും കഴിഞ്ഞതോടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കിറങ്ങുന്നു. ഇനി രാഷ്ട്രീയ പോരാട്ടം നിയമസഭക്കു പുറത്തായിരിക്കും. ജാഥകളും അദാലത്തുകളുമായി നേതാക്കള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും.
പ്രവര്‍ത്തകരെ സജീവമാക്കാന്‍ നേതാക്കള്‍ നേരിട്ടിറങ്ങുകയാണ്. ഈ മാസം 31 ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫിന്റെ ഐശ്വര്യ കേരളം ജാഥ കാസര്‍ഗോഡ് നിന്ന് തുടങ്ങുകയാണ്. 140 മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ ജാഥക്കൊപ്പം അണിചേരും. ഹൈക്കമാന്‍ഡ് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് ജയം ഉറപ്പാക്കാന്‍ സജീവമായിക്കഴിഞ്ഞു.
സിപിഐഎമ്മും സിപിഐയും അടുത്ത മാസം ആദ്യം നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. മന്ത്രിമാരുടെ ജില്ലാതല അദാലത്തുകളും വരുന്നു. ബിജെപി നേതൃയോഗവും ഉടന്‍ ചേരും. അടുത്ത മാസം പകുതിയോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. ഏപ്രില്‍ മധ്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
Story Highlights – last session of the current legislative assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here