എന്‍സിപിയില്‍ പോര് രൂക്ഷമാകുന്നതിനിടെ ശരദ് പവാറിനെ നേരിട്ട് കാണാന്‍ മാണി സി കാപ്പന്‍

എന്‍സിപി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ പോര് രൂക്ഷമാകുന്നതിനിടെ ശരദ് പവാറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനൊരുങ്ങി മാണി സി. കാപ്പാന്‍. നാളെ മുംബൈയിലെത്തി മുന്നണി മാറണമെന്ന ആവശ്യം കാപ്പന്‍ ശരദ് പവാറിനെ അറിയിക്കും. എന്‍സിപി ഇടത് മുന്നണി വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി. കാപ്പന്‍ വിഭാഗം.
അതിനിടെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കത്തയച്ചിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റേയും റിവേഴ്സ് ഹവാലയുടേയും കേന്ദ്രമാണെന്നും എന്‍സിപി കത്തില്‍ പറയുന്നു. ഫെബ്രുവരി അവസാനം ആറ് മന്ത്രിമാരേയും, സ്പീക്കറേയും ഇഡി ചോദ്യം ചെയ്യുമെന്നും കത്തിലുണ്ട്. അതേ സമയം ഇടതു പക്ഷം വിടില്ലെന്ന് ശശീന്ദ്രന്‍ പക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. ശരത് പവാറിന് ആരെങ്കിലും കത്തയച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – Mani C Kappan to meet Sharad Pawar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here