തത്ക്കാലം കടുത്ത തീരുമാനമില്ല; അജിത് പവാര്‍ വിഭാഗം എന്‍ഡിഎ വിടില്ല

അജിത് പവാര്‍ പക്ഷം എന്‍ഡിഎ വിടുമെന്ന അഭ്യൂഹം തള്ളി എന്‍സിപി നേതൃത്വം. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അധ്യക്ഷന്‍ സുനില്‍ തത്കരെ പറഞ്ഞു. തിടുക്കപ്പെട്ട് കടുത്ത തീരുമാനം വേണ്ടെന്നാണ് കോര്‍ കമ്മിറ്റിയില്‍ ധാരണ. എല്ലാ എംഎല്‍എമാരും അജിത് പവാറിനൊപ്പമുണ്ട്. തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ഇത്തരം വ്യാജ പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുനില്‍ തത്കരെ പറഞ്ഞു. എംഎല്‍എമാര്‍ ശരദ് പവാര്‍ വിഭാഗവുമായി ആശവിനിമയം നടത്തിയെന്ന പ്രചാരണവും നേതൃത്വം തള്ളി.(Ajit Pawar faction will not leave NDA)
മുന്നണിക്കുള്ളില്‍ വലിയ അവഗണനയുണ്ടെന്ന വികാരമാണ് അജിത് പവാറിന്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ സീറ്റുകളുടെ എണ്ണം കുറഞ്ഞതും കിട്ടിയ സീറ്റില്‍ തന്റെ ഭാര്യയെ പോലും കാലുവാരി തോല്‍പ്പിച്ചെന്നും പവാറിന്റെ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി വക്താവ് തന്നെ ഈ നീരസം കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അഭ്യൂഹങ്ങളുയര്‍ന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഭരണകക്ഷിയായ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ നിന്ന് എംഎല്‍എമാര്‍ ശരദ് പവാറിന്റെ പക്ഷത്തേക്ക് മാറുമെന്നായിരുന്നു അഭ്യൂഹം. ശരദ് പവാര്‍ പക്ഷത്തെ എന്‍സിപി 8 സീറ്റുകളിലും അജിത് വിഭാഗം 1 സീറ്റിലുമാണ് വിജയിച്ചത്. മൂന്ന് സീറ്റുകളില്‍ തോറ്റു.
Read Also: സുപ്രധാന വകുപ്പുകള്‍ക്കായി പിടിമുറുക്കി ടിഡിപിയും ജെഡിയും; ഫോര്‍മുല വച്ച് ബിജെപി
എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, ഹസന്‍ മുഷ്‌രിഫ്, ഛഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ എന്നിവരുള്‍പ്പെടെ മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മുംബൈയിലെ യോഗത്തില്‍ പങ്കെടുത്തു. അതേസമയം ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ എന്‍സിപി എംഎല്‍എമാരുടെ മറ്റൊരു യോഗവും വൈകിട്ട് ചേരും.
Story Highlights : Ajit Pawar faction will not leave NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here