എയിംസ് ജീവനക്കാരനെ മർദിച്ച കേസ്; ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്

എയിംസ് ജീവനക്കാരനെ മർദിച്ച കേസിൽ ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. 2016ലാണ് കേസിനാസ്പദമായ സംഭവം. സോംനാഥ് ഭാരതിയും മറ്റ് 300 പേര് ചേർന്ന് എയിംസിന്‍റെ വേലി തകർത്ത് അതിക്രമിച്ച് കടക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയായിരുന്നു.
തടവ് ശിക്ഷക്ക് പുറമേ അഡീഷണൽ ചീഫ് മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡ്യ ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. പിഴവുകളില്ലാതെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.
ഐ.പി.സി സെക്ഷൻ 323, 353, 147 വകുപ്പുകൾ പ്രകാരമാണ് കോടതി സോംനാഥ് ഭാരതിയെ ശിക്ഷിച്ചത്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
Story Highlights – Somnath Bharti gets 2 years in jail for assaulting security staff at AIIMS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here