Advertisement

തെരഞ്ഞെടുപ്പിനിടെ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രിസൈഡിംഗ് ഓഫീസറോട് നേരിട്ട് ഹാജരാകാൻ ജില്ല കളക്ടർ

January 24, 2021
3 minutes Read

തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഉദുമ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രിസൈഡിംഗ് ഓഫീസറോട് നേരിട്ട് ഹാജരാകാൻ ജില്ല കളക്ടറുടെ നിർദേശം. കാർഷിക സർവകലാശാല അധ്യാപകൻ ഡോ.ശ്രീകുമാറിനോട് തിങ്കളാഴ്ച നേരിട്ട് ഹാജരാവാനാണ് കാസർക്കോട് കളക്ടർ ആവശ്യപ്പെട്ടിരിക്കന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനിടെ പള്ളിക്കര പഞ്ചായത്തിലെ ചെർക്കപാറ കിഴക്കെഭാഗം ഗവൺമെന്റ് എൽ.പി സ്‌കൂളിലെ ബൂത്തിൽ വെച്ചാണ് ഉദുമ എംഎൽഎയായ കെ.കുഞ്ഞിരാമൻ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിനെ ചൊല്ലിയായിരുന്നു എംഎൽഎയുടെ ഭീഷണിയെന്ന് ദിവസങ്ങൾക്കു ശേഷം ശ്രീകുമാർ ഫേസ്ബുക്കിലെഴുതി. ഇതോടെ സംഭവം വിവാദമാവുകയും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

പ്രിസൈഡിംഗ് ഓഫീസർക്കെതിരെ എംഎൽഎ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡോ.ശ്രീകുമാറിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ വരണാധികാരികൂടിയായ ജില്ല കളക്ടർ നിർദേശിച്ചത്. പ്രിസൈഡിംഗ് ഓഫീസർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. കള്ളവോട്ട് നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് നിർത്തിവെക്കാൻ തയാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രിസൈഡിംഗ് ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് വിലയിരുത്തലുണ്ടായത്.

അതേ സമയം, കോടതിയുടെ അനുമതി ഉണ്ടായാൽ മാത്രമേ ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് അധികൃതർക്ക് സാധിക്കു.

Story Highlights – District Collector to appear directly to the Presiding Officer on a complaint that the MLA had threatened him during the election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top