ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ റിംസില്‍ നിന്നാണ് ലാലുവിനെ എയിംസിലേക്ക് എത്തിച്ചത്. ആരോഗ്യനില ഗുരുതരമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി. അസുഖങ്ങള്‍ക്ക് പുറമേ കടുത്ത അണുബാധയും ലാലുവിനെ ബാധിച്ചതായാണ് വിവരം.

ഇന്നലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലാലുവിന്റെ കുടുംബാംഗങ്ങളെ പൊലീസ് ആരോഗ്യ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. 1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Story Highlights – Lalu Prasad Yadav – Delhi AIIMS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top