ലൈഫ് മിഷൻ കേസ്; സംസ്ഥാന സർക്കാറിന്റെ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കും

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാറിന്റെ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കും. ലൈഫ് മിഷൻ സിഒയുടെ ഹർജി ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. കേസിൽ സിബിഐയുടെ എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിൽ ലൈഫ് മിഷൻ സിഇഒ ആവശ്യപ്പെടുന്നത്.
യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന കരാർ വിഷയങ്ങളിൽ അന്വേഷണം വേണമെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമുള്ള നിരീക്ഷണമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുള്ളത്. കേസിൽ ഹൈക്കോടതിയിൽ റിട്ടും അപേക്ഷയുമാണ് നൽകിയിരുന്നത്. ഇതു രണ്ടും തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ, റിട്ട് അപ്പീലിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
അതേസമയം, അപേക്ഷയിന്മേലുള്ള അപ്പീലിന് ഹൈക്കോടതിയിൽ സാധ്യമല്ലാത്തതിനാലാണ് സുപ്രിംകോടതിയിൽ എസ്എൽപിയായി കേസ് എത്തിയിരിക്കുന്നത്. സുപ്രിംകോടതിയിൽ അർജന്റ് പെറ്റീഷൻ സമർപ്പിച്ചതിനാലാണ് കേസ് സുപ്രിംകോടതി നാളെ അടിയന്തരമായി പരിഗണിക്കുന്നത്.
Story Highlights – Life Mission Case; The state government’s petition will be heard by the Supreme Court tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here