പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയുടെ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് കാര്യമാക്കുന്നില്ല: എം.കെ. മുനീര്‍

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയിലെ പോസ്റ്ററില്‍ നിന്ന് തന്നെ ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ മറ്റ് കക്ഷികള്‍ക്ക് ആശങ്കയുണ്ടാകേണ്ട ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. അധികാരം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടില്ലെന്നും എം.കെ. മുനീര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലീംലീഗ് സജ്ജമാണ്. സീറ്റുകളില്‍ വലിയ അവകാശവാദം ഉന്നയിക്കില്ല. എന്നാല്‍ മുസ്ലീംലീഗിന്റെ നിലപാട് അറിയിക്കും. സീറ്റിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാനോ മുന്നണിയെ ദുര്‍ബലപ്പെടുത്താനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്ററുകളില്‍ പേരുണ്ടോയെന്നതില്‍ കാര്യമില്ല. ജനങ്ങളുടെ മനസിലാണ് പേരുണ്ടാകേണ്ടത്. പി.കെ. കുഞ്ഞാലിക്കുട്ടിയോട് തിരിച്ചുവരാന്‍ പാര്‍ട്ടി പറഞ്ഞത് അദ്ദേഹം അനുസരിക്കുകയാണ് ചെയ്തത്. ലീഗ് ഒരുമിച്ച് അണിനിരക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Opposition leader’s Aishwarya Kerala Yathra poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top