Advertisement

മന്ത്രി എ.സി. മൊയ്തീനെ അപകീർത്തിപ്പെടുത്തിയ കേസ്; അനിൽ അക്കര കോടതിയിൽ ഹാജരാകണം

January 25, 2021
Google News 0 minutes Read
ac moideen anil akkara

മന്ത്രി എ.സി.മൊയ്തീനെ അപകീർത്തിപ്പെടുത്തിയ കേസിൽ അനിൽ അക്കര കോടതിയിൽ ഹാജരാകണം. തൃശൂർ വടക്കാഞ്ചേരിയിൽ ഭവനരഹിതർക്ക് യു.എ.ഇ റെഡ്ക്രസന്റ് സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഫ്‌ളാറ്റിൻെറ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി എസി മൊയ്‌തീനെതിരെ അനിൽ അക്കര എംഎൽഎയുടെ അപകീർത്തിപരമായ പ്രചാരണം. അനിൽ അക്കരെയോട്‌‌ മാർച്ച്‌ 23ന്‌ കോടതിയിൽ
കോടതിയിൽ ഹാജരാകാൻ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ട് പി.ടി.പ്രകാശൻ ഉത്തരവായി. ഇത്‌ സംബന്ധിച്ച്‌ സമൻസ്‌ അയക്കാനും ഉത്തരവായി.

അനിൽ അക്കരക്ക്‌ പുറമെ അപകീർത്തി പരാമർശം പ്രക്ഷേപണം ചെയ്‌ത ചാനൽ പ്രവർത്തകരും 23ന്‌ കോടതിയിൽ ഹാജരാവണം. എംഎൽഎ ചാനൽവഴിയും പത്രം വഴിയും നടത്തിയ പ്രചാരണങ്ങൾ തനിയ്ക്ക് അപകീർത്തിയും, മാനഹാനിയും വരുത്തിയെന്ന്‌ കാണിച്ച്‌ എ സി മൊയ്‌തീൻ നൽകിയപരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്‌. കേസ്സിൽ മന്ത്രിയെ കൂടാതെ വേറെ നാലു സാക്ഷികളുടെയും മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ക്രിമിനൽ വ്യവഹാരത്തിന് പുറമെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂർ സബ് കോടതിയിൽ വേറെ വ്യവഹാരവും നിലവിലുണ്ട്. മന്ത്രിയ്ക്കുവേണ്ടി അഡ്വക്കേറ്റ് കെ.ബി.മോഹൻദാസ് ഹാജരായി വാദം നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here