Advertisement

രോ​ഗബാധിതനായ പിതാവിനെവച്ച് സൈക്കിളിൽ സഞ്ചരിച്ചത് 1,200 കിലോമീറ്റർ; ജ്യോതി കുമാരിയെ തേടി ദേശീയ ബാല പുരസ്കാരം

January 25, 2021
Google News 2 minutes Read

രോ​ഗബാധിതനായ പിതാവിനെവച്ച് പതിനാറുകാരി സൈക്കിളിൽ സഞ്ചരിച്ചത് 1,200 കിലോമീറ്റർ. ബിഹാർ ധർഭം​ഗ സ്വദേശിനിയായ ജ്യോതി കുമാരിയാണ് പിതാവുമായി കിലോമീറ്ററുകൾ താണ്ടിയത്. ഹരിയാനയിൽ നിന്ന് സ്വദേശത്തേക്കായിരുന്നു യാത്ര. ജ്യോതികുമാരിയെ തേടി പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാരമെത്തി.

ജ്യോതികുമാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ബിഹാറിന്റെ ജ്യോതി കുമാരി ദേശീയ ബാല പുരസ്കാരത്തിന് അർഹയായെന്നും മികച്ച ഭാവി നേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്താണ് ജ്യോതി കുമാരി പിതാവുമായി സൈക്കിളിൽ നാട്ടിലേയ്ക്ക് യാത്ര തിരിച്ചത്. വാഹന സൗകര്യം ലഭിക്കാതെ വന്നതോടെ രോ​ഗബാധിതനായ പിതാവുമായി സൈക്കിളിൽ യാത്ര തിരിക്കാൻ ജ്യോതി കുമാരി തീരുമാനിക്കുകയായിരുന്നു.

Story Highlights – Girl Who Carried Her Father 1,200 Km On Cycle Among Bal Puraskar Winners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here