ഗോഡ്‌സില്ലയും കിംഗ് കോംഗും അലറിവിളിച്ച് നേര്‍ക്ക്‌നേര്‍; പുതിയ ചിത്രത്തിന്റെ ട്രെയിലര്‍

ഏറെ ആരാധകരുള്ള രണ്ട് കഥാപാത്രങ്ങളാണ് ഗോഡ്‌സില്ലയും കിംഗ് കോംഗും. എന്നാല്‍ ഇവര്‍ രണ്ട് പേരും ഒരുമിച്ചാലോ? സംഗതി ഗംഭീരമാകും അല്ലേ.
എന്നാല്‍ ഇരുവരും ഒന്നിച്ചിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ ഒന്നിച്ചിരിക്കുകയല്ല. ഈ രണ്ട് യമണ്ടന്‍ കഥാപാത്രങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുകയാണ്. ‘ഗോഡ്‌സില്ല വേഴ്‌സസ് കോംഗ്’ എന്ന ചിത്രത്തിലൂടെയാണ് കിംഗ് കോംഗും ഗോഡ്‌സില്ലയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. സിനിമയുടെ ട്രെയിലര്‍ ലക്ഷക്കണക്കിന് ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്.
കിംഗ് കോംഗ് സീരീസിലെ 12ാം ചിത്രമാണ് ഇത്. ഗോഡ്‌സില്ല സീരീസിലെ 36ാം സിനിമയും. ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മില്ലി ബോബി ബ്രൗണ്‍, റെബേക്ക ബാള്‍, അലക്‌സാണ്ടര്‍ സ്‌കര്‍സ്ഗാര്‍ഡ് തുടങ്ങിയവരാണ്. മാര്‍ച്ച് 26ന് ആണ് ചിത്രത്തിന്റെ റിലീസ് എന്നും വിവരം. എച്ച്ബിഓ മാക്‌സിലൂടെയാണ് ചിത്രം പുറത്തിറങ്ങുക.
Story Highlights – trailer, king kong, godzilla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here