കൊവിഡ് ചികിത്സയിലുള്ള എംവി ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും

MV Jayarajan covid medical

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുക. നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂമോണിയ ബാധയെ തുടർന്ന് എംവി ജയരാജനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

നേരത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുള്ള സംഘം പരിശോധന നടത്തിയിരുന്നു.

Story Highlights – MV Jayarajan, who is undergoing covid treatment, will be examined by a special medical team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top