സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഐഎമ്മിന്റെ പ്രതികാര നടപടി: എം.എം. ഹസന്‍

സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഐഎമ്മിന്റെ പ്രതികാര നടപടിയെന്ന് എം.എം. ഹസന്‍. സോളാര്‍ കേസ് പ്രചാരണത്തിലൂടെയാണ് സിപിഐഎം അധികാരത്തില്‍ എത്തിയത്. അത് വീണ്ടും ആവര്‍ത്തിക്കാനാണ് ശ്രമം. പെരിയ, ഷുഹൈബ് കേസുകള്‍ സിബിഐക്ക് വിട്ടാല്‍ പ്രേരണാ കുറ്റത്തിന് പിണറായി വിജയനും പ്രതിയാകുമെന്നും എം.എം. ഹസന്‍ ആരോപിച്ചു.

കേരളാ പൊലീസ് അന്വേഷിച്ച് പരാജയപ്പെട്ട കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ ദുരുദ്യേശത്തോടെയാണ്. രാഷ്ട്രീയ പ്രതികാരമാണ്. സിപിഐഎമ്മിന്റെ ഗതികേടാണിത്. തുടര്‍ ഭരണത്തിന് സോളാര്‍ കേസ് പ്രചാരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വ്യാമോഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – solar case CBI – MM Hassan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top