സംസ്ഥാനത്ത് കോണ്‍ഗ്രസ് ബൂത്ത് പുനഃസംഘടന ഇന്ന്

എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് ബൂത്ത് പുനഃസംഘടന ഇന്ന്. കേണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സ്വന്തം ബൂത്തിന്റെ ചുമതല ഏറ്റെടുക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ബൂത്തായ ചോമ്പാലയിലെ ബൂത്ത് ഏറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ 126-ാം നമ്പര്‍ അങ്ങാടി ബൂത്തിന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാല 51-ാം നമ്പര്‍ ബൂത്തിന്റെയും ചുമതല ഏറ്റെടുക്കും. ഓരോ ബൂത്തിന്റേയും ചുമതല മണ്ഡലം ഭാരവാഹികള്‍ മുതല്‍ കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ബൂത്ത് കമ്മറ്റികളുടെ പുനര്‍രൂപീകരണം നടത്തുക. പുതിയ കമ്മറ്റിയുടെ ലിസ്റ്റ് ഈ മാസം 30 നകം കെപിസിസിക്ക് കൈമാറും.

Story Highlights – Congress booth reorganization

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top