ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു; ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി

കർഷകർ നടത്തിയ ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു. ലാൽ ഖില മെട്രോ സ്റ്റേഷൻ മാത്രമാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്റ്റേഷനുകളൊക്കെ തുറന്നിരിക്കുകയാണെന്ന് ഡൽഹി റെയിൽ മെട്രോ സ്റ്റേഷൻ അറിയിച്ചു. 35 മിനിട്ടാണ് ശരാശരി കാത്തിരിപ്പ് സമയമെന്നും തിരക്ക് അധികരിച്ചാൽ അതിനനുസരിച്ച് വിവരം അറിയിക്കുമെന്നും ഡിഎംആർസി പറഞ്ഞു. പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായതോടെയാണ് ഡൽഹി മെട്രോ അടച്ചത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോൾ രംഗത്തെത്തി. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി യാതൊരു ബന്ധവുമില്ല. കർഷക സംഘടനകളുടെ ആരോപണം തള്ളിയ സണ്ണി ഡിയോൾ, ചെങ്കോട്ടയിലെ സംഭവം തന്നെ വളരെ വേദനിപ്പിച്ചെന്നും വ്യക്തമാക്കി. പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണ്. എന്നാൽ അത് ദുരുപയോഗപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു
എന്നാൽ, ദീപ് സിദ്ദുവും ബിജെപിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ചില ചിത്രങ്ങൾ സഹിതം സിദ്ദുവിനെതിരെ രംഗത്തെത്തിയത്. ബിജെപി ബന്ധം തെളിയിക്കുന്നത് എന്നവകാശപ്പെട്ടുകൊണ്ട് ചില ചിത്രങ്ങളും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം ദീപ് സിദ്ദു നിൽക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. ചെങ്കോട്ടയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും സിഖ് പതാക ഉയർത്തിയതും സിദ്ദുവിൻ്റെ നേതൃത്വത്തിലാണെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്.
Story Highlights – Delhi Metro resumes operations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here