കടയ്ക്കാവൂർ പോക്സോ കേസ് : പുതിയ സംഘം അന്വേഷണം ആരംഭിച്ചു

കടയ്ക്കാവൂർ പോക്സോ കേസിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. ഡിസിപി ദിവ്യ വി ഗോപിനാഥിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. പുതിയ സംഘം കടയ്ക്കാവൂർ സ്റ്റേഷനിലെത്തി കേസ് രേഖകൾ പരിശോധിച്ചു.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കടയ്ക്കാവൂർ പോക്സോ കേസ് അന്വേഷണം പുതിയ സംഘത്തെ ഏൽപ്പിച്ചത്. ഡിസിപി ദിവ്യ വി ഗോപിനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തതിന് ശേഷം ആദ്യമെത്തിയത് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലാണ്. കേസുമായി ബന്ധപ്പെട്ട രേഖകൾ സംഘം വിശദമായി പരിശോധിച്ചു. തുടർന്ന് ഇരയായ കുട്ടിയും പിതാവും താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും കുട്ടി സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തിലായതിനാൽ കുട്ടിയെ കാണാൻ കഴിഞ്ഞില്ല. കേസിൽ ഇരയുടെയും അമ്മയുടെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും, എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഡി.സി.പി പറഞ്ഞു.
കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ഡിസിപി ദിവ്യ വി ഗോപിനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പത്ത് പേരെ ഉൾപ്പെടുത്തി. വനിത എസ്.ഐയും സംഘത്തിലുണ്ട്. ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പ്രതിയായ അമ്മ കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.
Story Highlights – kadakkavoor pocso case new team begun probe
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!