Advertisement

യുഡിഎഫില്‍ ലീഗ് സ്വാധീനം എന്നത് ഇടതുപക്ഷത്തിന്റെ വര്‍ഗീയ പ്രചാരണം: പി.കെ. കുഞ്ഞാലിക്കുട്ടി

January 27, 2021
1 minute Read

യുഡിഎഫില്‍ ലീഗ് സ്വാധീനം എന്നത് ഇടതുപക്ഷത്തിന്റെ വര്‍ഗീയ പ്രചാരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ബിജെപി പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണ്. വര്‍ഗീയ പ്രചാരണം സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി തുറന്നുപറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി.

ലീഗിനെ ചൂണ്ടിയാണെങ്കിലും ഏതാനം പേരുകള്‍ ചൂണ്ടിക്കാണിച്ചാണെങ്കിലും അത്തരം പ്രചാരണം വിഭാഗിയമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ വേണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് നടപ്പായത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലീംലീഗ് ഇടപെട്ടിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മുസ്ലീംലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട മുസ്ലീംലീഗ് എംഎല്‍എമാരെ ഒറ്റപ്പെടുത്തില്ല. എംഎല്‍എമാര്‍ക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണ്. വനിതകളെ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – League influence- UDF – p.k. kunhalikutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top