പൊലീസ് എത്തുമ്പോൾ കാണുന്നത് മക്കളുടെ മൃതദേഹത്തിന് ചുറ്റും ഡാൻസ് കളിക്കുന്ന അമ്മയെ; കൊറോണയെ കുറിച്ചും വിചിത്ര വാദം

ആന്ധ്രാപ്രദേശിലെ മഡനപ്പള്ളിയിൽ നിന്ന് ഓരോ ദിവസവും പുറത്തുവരുന്നത് വ്യത്യസ്തവും കേട്ടുകേൾവിയില്ലാത്തതുമായ സംഭവങ്ങളാണ്. വിദ്യാസമ്പന്നരായ മാതാപിതാക്കൾ പെൺമക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവം നടന്ന ഞായറാഴ്ച രാത്രി പൊലീസ് സംഘം ഇവരുടെ വീട്ടിൽ എത്തുമ്പോൾ അച്ഛൻ ഇറങ്ങിവന്നുവെങ്കിലും അമ്മ മക്കളുടെ മൃതദേഹത്തിന് ചുറ്റും അലറിക്കൊണ്ട് ഡാൻസ് കളിക്കുകയായിരുന്നുവെന്നാണ് വിവരം.
പെൺകുട്ടികളുടെ മാതാവിന്റെ പെരുമാറ്റത്തിൽ സംശയമുള്ളതായാണ് പൊലീസ് പറയുന്നത്. കൈകൾ കറക്കി, പരിസരം മറന്ന് ചിരിക്കുന്ന, മനോനില തെറ്റിയ രീതിയിലാണ് ഇവരുടെ പെരുമാറ്റം. ഇത്തരത്തിലുള്ള ഒരു വിഡിയോ തെലുങ്ക് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇവർ പറയുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമാണെന്നും വിവരമുണ്ട്.
കൊറോണ വൈറസിനെ കുറിച്ചും വിചിത്ര വാദമാണ് സ്കൂൾ പ്രിൻസിപ്പലായ പദ്മജയ്ക്കുള്ളത്. പ്രോട്ടോക്കോള്‍ പ്രകാരം ചൊവ്വാഴ്ച പദ്മജയെ കൊവിഡ് പരിശോധനയ്ക്കായി അയച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് ചൈനയില്‍ നിന്നല്ല ഉത്ഭവിച്ചതെന്നും, കലിയുഗത്തിലെ തെറ്റായവ മായ്ച്ചുകളയാന്‍ ദൈവം തന്നെ സൃഷ്ടിച്ചതാണെന്നാണ് ഇവരുടെ വാദം. അതിനാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകാന്‍ ഇവര്‍ വിസമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. 27കാരിയായ അലേഖ്യയും 22കാരിയായ സായി ദിവ്യയുമാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോൾ മക്കൾ പുനർജീവിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ അവകാശവാദം. ഡംബെൽ കൊണ്ട് തലയ്ക്കടിച്ചായിരുന്നു അരുംകൊല നടത്തിയത്.
Story Highlights – Madanappalle murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here