പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കും: ടി.പി. പീതാംബരന്‍

പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍. ശരദ് പവാറുമായുള്ള ചര്‍ച്ചകള്‍ ഫെബ്രുവരി ഒന്നിന് നടക്കും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പാലാ സീറ്റ് തര്‍ക്കവിഷയം എന്ന് പറയാനാകില്ല. സീറ്റ് വിട്ടുകൊടുക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മാധ്യമങ്ങളെ കാണുകയായിരുന്നു ടി.പി. പീതാംബരന്‍.

പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടില്ല. പാലാ സീറ്റ് തരില്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. വിഷയത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കും. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്‍സിപി ഒറ്റക്കെട്ടാണ്. പാലായില്‍ എന്‍സിപി മത്സരിക്കണമെന്നത് ഏകകണ്ഠമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിംഗ് സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്നതാണ് ഇടതുമുന്നണിയുടെ ഇതുവരെയുള്ള സമീപനം. ഇടതുപക്ഷത്തേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുന്നത് നല്ലകാര്യമാണ്. മുന്നണി വിപുലപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – NCP to contest Pala seat: TP Peetambaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top