ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തില്ല : ഭാരതീയ കിസാൻ സഭ നേതാവ് 24നോട്

no march on budget day says rakesh tikait

ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തില്ലെന്ന് ഭാരതീയ കിസാൻ സഭ നേതാവ് രാകേഷ് ടിക്കായത്ത് 24നോട്. സംയുക്‌ത കിസാൻ മോർച്ച യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ചുക്കാൻ പിടിച്ച നടൻ ദീപ് സിദ്ദു ബിജെപി പ്രവർത്തകനാണ്. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കണ്ടെത്തി ഒഴിപ്പിക്കും. കിസാൻ മസ്ദൂർ സംഘർഷ് സമിതിയിലെ കർഷകർ സംഘർഷമുണ്ടാക്കിയെന്ന ആരോപണം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിന് പാർലമെന്റ് മാർച്ച് നടത്തുമെന്നായിരുന്നു നേരത്തെ കർഷക സംഘടനകളുടെ തീരുമാനം. കാല്‍നടജാഥ നടത്താനായിരുന്നു തീരുമാനം. ഈ തീരുമാനത്തിനാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്.

അതേസമയം, ട്രാക്ടര്‍ പരേഡിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 22 എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഐടിഒയിലെ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകന്‍ അടക്കം പ്രതികളാണ്.

Story Highlights – no march on budget day says rakesh tikait

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top