Advertisement

വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരും : രാഹുൽ ഗാന്ധി

January 27, 2021
Google News 1 minute Read
udf will get massive win says rahul gandhi

വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി. സ്ഥാനാർഥി നിർണയം സുതാര്യമാക്കണമെന്ന് യുഡിഎഫ് നേതാക്കളോട് രാഹുൽ ഗാന്ധി അവശ്യപെട്ടു.

അനുഭവ സമ്പത്തുള്ളവരും യുവത്വവും ചേരുന്ന സ്ഥാനാർത്ഥി പട്ടിക വേണം തയാറാക്കാൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ താഴെതട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി കോൺഗ്രസ് പ്രകടന പത്രിക തയാറാക്കണമെന്ന് നിർദേശിച്ചതായി രാഹുൽ ഗാന്ധി അറിയിച്ചു.
ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ പ്രഥമ കടമയെന്നും കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞു.

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയതാണ് രാഹുൽ ​ഗാന്ധി. പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ വച്ചു തന്നെ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

Story Highlights – Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here