ആദ്യം ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ടു; ഇപ്പോൾ കൊവിഡിൽ നിന്നും: ട്വിറ്ററിൽ തരംഗമായി 97 വയസ്സുകാരി

Holocaust survivor recovers Covid

ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ട 97 വയസ്സുകാരി കൊവിഡിനെയും തോൽപിച്ച് ട്വിറ്ററിൽ തരംഗമാവുന്നു. ലില്ലി എൽബർട്ട് എന്ന ഇംഗ്ലണ്ടുകാരിയാണ് നെറ്റിസൺസിൻ്റെ സ്നേഹം ഏറ്റുവാങ്ങുന്നത്. ലില്ലിയുടെ ചെറുമകൻ ഡോവ് ഫോർമൻ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുതു മുത്തശ്ശി കൊവിഡ് മുക്തയായ വിവരം അറിയിച്ചത്. നിരവധി ആളുകൾ ഈ ട്വീറ്റ് പങ്കുവച്ചു.

’97 വയസ്സുള്ള, ഓഷ്വിറ്റ്സ് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട എൻ്റെ മുതുമുത്തശ്ശി ലില്ലി എൽബർട്ട് കൊവിഡിനെ തോല്പിച്ചിരിക്കുന്നു. രോഗത്തിൽ നിന്ന് മുക്തയായതിനു ശേഷം ഇന്ന് ആദ്യമായി അവർ നടക്കാനിറങ്ങി. അവർ ഒരു പോരാളിയും അതിജീവിക്കുന്ന വ്യക്തിയുമാണ്.’- ഫോർമൻ ട്വീറ്റ് ചെയ്തു.

18000ഓളം പേർ ഇത് റീട്വീറ്റ് ചെയ്തപ്പോൾ രണ്ടര ലക്ഷത്തിനു മുകളിൽ ആളുകൾ ട്വീറ്റ് ലൈക്ക് ചെയ്തു. ലണ്ടൻ മേയർ സാദിഖ് ഖാനും ലില്ലിയെ അനുമോദിച്ച് ട്വീറ്റ് ചെയ്തു.

1945ൽ പോളണ്ടിലെ ഓഷ്വിറ്റ്സ് കോൺസണ്ട്രേഷൻ ക്യാമ്പിൽ നിന്ന് മോചിതയായ വ്യക്തിയാണ് ലില്ലി.

Story Highlights – 97-year-old Holocaust survivor recovers from Covid-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top