Advertisement

അഭയ കേസ്; സിസ്റ്റർ സ്റ്റെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

January 28, 2021
Google News 2 minutes Read
Abhaya case High Court

സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സ്റ്റെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം നൽകാനാവശ്യപ്പെട്ടുള്ള ഹർജിയും സ്റ്റെഫി ഉടൻ നൽകും. അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധിക്കെതിരെ ഇന്നലെയാണ് സിസ്റ്റർ സ്റ്റെഫി അപ്പീൽ സമർപ്പിച്ചത്.

ഫാദർ തോമസ് എം കോട്ടൂരിന് പിന്നാലെയാണ് സ്റ്റെഫിയും കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കീഴ്ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, കേസിൻറെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതികൾ ആരോപിക്കുന്നത്.

Story Highlights – Abhaya case; High Court accepted Sister Steffi’s appeal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here