ട്രാക്ടര്‍ റാലിക്കിടയിലെ സംഘര്‍ഷം; ചെങ്കോട്ട അമിത് ഷാ സന്ദര്‍ശിക്കും

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം ഉണ്ടായ ചെങ്കോട്ട ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും. റാലിക്കിടെ പരുക്കേറ്റ പൊലീസുകാരെയും അമിത് ഷാ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരൂത്ത് റാം ആശുപത്രി എന്നിവിടങ്ങള്‍ അമിത് ഷാ സന്ദര്‍ശിക്കും.

അതിനിടെ, ഗാസിപൂരിലെ സമരവേദിയില്‍ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കി. സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന ഇടങ്ങളില്‍ ഇന്നലെ രാത്രിമുതല്‍ വൈദ്യുതി വിഛേദിച്ചു.

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ജുഗ് രാജ് സിംഗിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയാണ്. കാര്‍ഷിക നിയമങ്ങളില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി സുപ്രിം കോടതി നിയമിച്ച സമിതി തീരുമാനമെടുത്തു. ബജറ്റ് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. പാര്‍ട്ടികളുമായ് ഗുലാം നബി ആസാദ് ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്.

Story Highlights – Amit Shah to meet injured Delhi Police cops

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top