കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെ: ആരോഗ്യമന്ത്രി

കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കൃത്യമായ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകളും കൃത്യമാണെന്നും മന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങളിലൂടെ കേരളത്തിലെ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരുമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍ രംഗത്ത് എത്തിയിരുന്നു. രാജ്യത്ത് പ്രതിദിനം കൊവിഡ് കേസുകളില്‍ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രാജ്യത്ത് ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം 153 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.
Story Highlights – covid cases Kerala – k.k. shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here