Advertisement

സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഒരു ലക്ഷം കഴിഞ്ഞു

January 28, 2021
Google News 1 minute Read
kerala vaccination crossed one lakh

സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഒരു ലക്ഷം കഴിഞ്ഞു. ഇന്ന് 294 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (39) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3416) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1620, എറണാകുളം 3145, ഇടുക്കി 986, കണ്ണൂര്‍ 1662, കാസര്‍ഗോഡ് 507, കൊല്ലം 1286, കോട്ടയം 1724, കോഴിക്കോട് 1749, മലപ്പുറം 1362, പാലക്കാട് 1345, പത്തനംതിട്ട 1587, തിരുവനന്തപുരം 2402, തൃശൂര്‍ 3416, വയനാട് 788 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,07,224 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Story Highlights – kerala vaccination crossed one lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here