തൃശൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഊര് മൂപ്പൻ മരിച്ചു

moopan passes away in thrissur

തൃശൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഊര് മൂപ്പൻ മരിച്ചു. മലയന്‍ വീട്ടില്‍ ഉണ്ണിച്ചെക്കനാണ് മരിച്ചത്. 60 വയസായിരുന്നു.

തൃശൂര്‍ പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലിൽ ഇന്ന് രാവിലെയാണ് ഊര് മൂപ്പന് കാട്ടാനയുടെ കുത്തേറ്റത്. ഫയര്‍ വാച്ചര്‍ ജോലി നോക്കുന്ന ഉണ്ണിച്ചെക്കന്‍ അടക്കം എട്ട് പേര്‍ പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. ഓടി മാറുന്നതിനിടെ വീണ ഉണ്ണിച്ചെക്കനെ ആന ആക്രമിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ആനയെ തുരത്തിയതിന് ശേഷമാണ് ഉണ്ണിച്ചെക്കനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് തുടയില്‍ ഗുരുതര പരിക്കേറ്റ ഉണ്ണിച്ചെക്കനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights – moopan passes away in thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top