ഡൽഹി സ്ഫോടനം: രാജ്യത്ത് ജാഗ്രതാ നിർദേശം

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. വിമാനത്താവളങ്ങൾ, പ്രമുഖ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. സുരക്ഷ ശക്തമാക്കാൻ നടപടി സ്വീകരിച്ചതായി സിഐഎസ്എഫ് അറിയിച്ചു.
സെൻട്രൽ ഡൽഹിയിലാണ് ഇസ്രായേൽ എംബസി സ്ഥിതി ചെയ്യുന്നത്. എംബസി കെട്ടിടത്തിന് 50 കിലോമീറ്റർ അകലെയുള്ള നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. ഇവിടെയുണ്ടായിരുന്ന അഞ്ച് കാറുകൾക്ക് കേടുപാട് സംഭവിച്ചു. സ്ഫോടനത്തിൽ ആർക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അബ്ദുൽ കലാം റോഡ് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടക്കുകയും ചെയ്തു. സൈനികരുടെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നടക്കുന്ന വിജയ ചൗക്കിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സ്‌ഫോടനം നടന്നത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.
Story Highlights – Delhi blast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here