കാർഷിക നിയമങ്ങൾക്കെതിരെ നിരാഹാര സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. മഹാത്മ ഗാന്ധിയുടെ ചരമദിനമായ നാളെ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ യാദവ്ബാബ ക്ഷേത്രത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നത്. തന്‍റെ അനുയായികളോട് അവരവരുടെ പ്രദേശങ്ങളിലിരുന്ന് സമരം ചെയ്യാനും അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു.
കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും കർഷകരുടെ വിഷയത്തിൽ സർക്കാർ ശരിയായ തീരുമാനമെടുക്കുന്നില്ലെന്നും അണ്ണാ ഹസാരെ പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുമായി കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷി മന്ത്രിക്കും കത്തയച്ചു. എന്നാൽ നടപടി ഉണ്ടായില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിലും അണ്ണാ ഹസാരെ ഉത്കണ്ഠ രേഖപ്പെടുത്തി. തന്‍റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര്‍ ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights -Anna Hazare To Begin Protest From Tomorrow In Support Of Farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here