Advertisement

കർഷകപ്രക്ഷോഭം; ഹരിയാനയിൽ14 ജില്ലകളിൽ കൂടി ഇന്റർനെ‌റ്റ് സേവനത്തിന് വിലക്ക്

January 29, 2021
Google News 2 minutes Read

സിം​ഗു അതിർ‌ത്തിയിലെ സംഘർഷത്തിന്റെ പശ്ചാലത്തിൽ പതിനാല് ജില്ലകളിൽ കൂടി ഇന്റർനെറ്റ് വിലക്കി ഹരിയാന സർക്കാർ. ജനുവരി 30 ന് വൈകീട്ട് 5 മണിവരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. വോയ്‌സ് കോളുകള്‍ ഒഴികെയുള്ള മറ്റ് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങളൊന്നും ഈ സമയത്ത് ലഭ്യമാകില്ല.

കര്‍നാല്‍, കൈതാല്‍, പാനിപ്പത്, അംബാല, യമുനാനഗര്‍, കുരുക്ഷേത്ര, ഹിസാര്‍, ജിന്ദ്, രോഹ്തക്, ഭിവാനി, ചര്‍കി ദാദ്രി, ഫതേഹാബാദ്, രേവാരി, സിര്‍സ ജില്ലകളിലാണ് ഇന്റര്‍നെറ്റ് കട്ട് ചെയ്തത്. ചൊവ്വാഴ്ച സോനിപത്, ത്സാജര്‍, പല്‍വാള്‍ ജില്ലകളിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ റദ്ദുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. സോഷ്യല്‍ മീഡിയവഴി വ്യാപകമായി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുകയാണെന്നും ഇത് തടയുകയാണ് ഇന്റര്‍നെറ്റ് റദ്ദാക്കലിന്റെ ലക്ഷ്യമെന്നും ഹരിയാന സര്‍ക്കാര്‍ പറയുന്നു.

Story Highlights – Haryana suspends mobile internet services in 14 districts till Saturday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here