ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകൾ അടുത്തമാസം നടക്കില്ല

ICSE ISC Exams Not In February March

ഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷകൾ അടുത്ത മാസം നടക്കില്ലെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ) അറിയിച്ചു. കൊവിഡ് വ്യാപനവും, ഓൺലൻ പഠനവും കണക്കിലെടുത്ത് പരീക്ഷാ തിയതി നീട്ടാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരി-മാർച്ച് മാസത്തിൽ പരീക്ഷ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ ആ സമയം തെരഞ്ഞെടുപ്പ് നടക്കുന്നതും കൂടി പരി​ഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്.

മാർച്ചിനും, ജൂണിനും ഇടയിലായിരിക്കും അധ്യയന വർഷം ആരംഭിക്കുക. പരീക്ഷ, സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി www.cisce.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Story Highlights – ICSE ISC Exams Not In February March

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top